Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Artemis III Mission

ഭൂ​മി​ക്ക് ചു​റ്റു​മു​ള്ള പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ: ആ​ർ​ട്ടെ​മി​സ് 3 ദൗ​ത്യ​ത്തി​നു​ള്ള നാ​ലം​ഗ സം​ഘ​ത്തെ നാ​സ പ്ര​ഖ്യാ​പി​ച്ചു

വാ​ഷിം​ഗ്ട​ൺ: ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലേ​ക്ക് വീ​ണ്ടും മ​നു​ഷ്യ​രെ എ​ത്തി​ക്കാ​നു​ള്ള നാ​സ​യു​ടെ ച​രി​ത്ര​പ​ര​മാ​യ ആ​ർ​ട്ടെ​മി​സ് ദൗ​ത്യ​ങ്ങ​ളു​ടെ അ​ടു​ത്ത ഘ​ട്ട​മാ​യ 'ആ​ർ​ട്ടെ​മി​സ് 3' ബ​ഹി​രാ​കാ​ശ യാ​ത്ര​യ്ക്കു​ള്ള നാ​ലം​ഗ സം​ഘ​ത്തെ പ്ര​ഖ്യാ​പി​ച്ചു. ക​മാ​ൻ​ഡ​ർ റാ​ണ്ടി ബ്രെ​സ്നി​ക് ന​യി​ക്കു​ന്ന സം​ഘ​ത്തി​ൽ ലൂ​ക്ക പാ​ർ​മി​റ്റാ​നോ (പൈ​ല​റ്റ്), ഫ്രാ​ങ്ക് റൂ​ബി​യോ (മി​ഷ​ൻ സ്പെ​ഷ്യ​ലി​സ്റ്റ്), ആ​ന്ദ്രെ ഡ​ഗ്ല​സ് (മി​ഷ​ൻ സ്പെ​ഷ്യ​ലി​സ്റ്റ്) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന അം​ഗ​ങ്ങ​ൾ. നാ​സ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ ബോ​ബ് ഹൈ​ൻ​സി​നെ ബാ​ക്ക​പ്പ് ക്രൂ ​അം​ഗ​മാ​യും തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

ആ​ർ​ട്ടെ​മി​സ് 3 ദൗ​ത്യ​ത്തി​ൽ മ​നു​ഷ്യ​ർ ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങി​ല്ല, പ​ക​രം ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ വെ​ച്ച് സ്പേ​സ് എ​ക്സ്, ബ്ലൂ ​ഒ​റി​ജി​ൻ എ​ന്നീ സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ചാ​ന്ദ്ര ലാ​ൻ​ഡ​റു​ക​ളു​ടെ നി​ർ​ണാ​യ​ക​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ന​ട​ത്തു​ക. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​പ്പോ​ളോ 11 ച​ന്ദ്ര​നി​ലി​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ 'അ​പ്പോ​ളോ 9' ദൗ​ത്യ​ത്തി​ന് സ​മാ​ന​മാ​ണി​ത്.

ആ​ദ്യം ആ​ർ​ട്ടെ​മി​സ് 3 ദൗ​ത്യ​ത്തി​ൽ ച​ന്ദ്ര​നി​ലി​റ​ങ്ങാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ങ്കി​ലും, പി​ന്നീ​ട് ലാ​ൻ​ഡ​റു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി നാ​സ ഇ​തൊ​രു പ​രീ​ക്ഷ​ണ പ​റ​ക്ക​ലാ​യി മാ​റ്റു​ക​യാ​യി​രു​ന്നു. യ​ഥാ​ർ​ത്ഥ ചാ​ന്ദ്ര ലാ​ൻ​ഡിം​ഗ് ഇ​നി 'ആ​ർ​ട്ടെ​മി​സ് 4' ദൗ​ത്യ​ത്തി​ലൂ​ടെ​യാ​കും ന​ട​ക്കു​ക.

ബ്ലൂ ​ഒ​റി​ജി​ന്‍റെ ലാ​ൻ​ഡ​ർ ആ​ദ്യം ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ക്കും. ഇ​തി​ന് പി​ന്നാ​ലെ ഒ​റി​യോ​ൺ ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ൽ നാ​ല് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളും കു​തി​ച്ചു​യ​രും. ഇ​വ​ർ ബ​ഹി​രാ​കാ​ശ​ത്ത് വെ​ച്ച് പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ച് പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തും. ഇ​തി​നു​ശേ​ഷം ഒ​റി​യോ​ൺ പേ​ട​കം വേ​ർ​പെ​ട്ട്, സ​മാ​ന​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി സ്പേ​സ് എ​ക്സി​ന്‍റെ സ്റ്റാ​ർ​ഷി​പ്പി​നാ​യി കാ​ത്തി​രി​ക്കും. ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും സം​ഘം ഭൂ​മി​യി​ലേ​ക്ക് മ​ട​ങ്ങു​ക.

ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​സ​ങ്കീ​ർ​ണ​മാ​യ ദൗ​ത്യം 2027 പ​കു​തി​യോ​ടെ വി​ക്ഷേ​പി​ക്കാ​നാ​ണ് നാ​സ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട അ​ഞ്ച് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളും പു​രു​ഷ​ന്മാ​രാ​ണ് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഇ​തി​ന് മു​ൻ​പ​ത്തെ ആ​ർ​ട്ടെ​മി​സ് 2 ദൗ​ത്യ​ത്തി​ൽ ക്രി​സ്റ്റീ​ന കോ​ച്ച് എ​ന്ന വ​നി​ത ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

 

Latest News

Corehub Up